Story
വൈഷ്ണവഭക്തർ ആശ്രയകേന്ദ്രമായി കരുതി പോരുന്ന തിരുവമ്പാടി ക്ഷേത്രം നേരത്തെ ഭഗവതിക്കാവായിരുന്നു എന്നാണ് ചരിത്രം. ടിപ്പുവിന്റെ പടയോട്ടകാലത്താണ് തിരുവമ്പാടിയുടെ ചരിത്രത്തിന്റെ തുടക്കം. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തൂരിൽ നിന്ന് ശാന്തിക്കാരൻ എടുത്ത് ഓടിയ കൃഷ്ണവിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. ആ വിഗ്രഹം ആദ്യം കാറ്റാനപ്പുള്ളി മനയിൽ സൂക്ഷിക്കുകയും പിന്നീട് തിരുവമ്പാടിയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. കൃഷ്ണനോടൊപ്പം ബാലഭദ്രകാളിയും എത്തിയതായി വിശ്വസിക്കുന്നു.




